ജയ്പ്പൂര്‍: കോണ്‍ഗ്രസ്സിന്റെ ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ക്ക് ഓഫറുകളുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്ക് ഉജ്ജ്വല പദ്ധതി പ്രകാരം എല്‍.പി.ജി കണക്ഷനുകള്‍ നല്‍കി. എന്നാല്‍, അവ ഇപ്പോള്‍ ആ സിലണ്ടറുകള്‍ കാലിയാണ്. കാരണം പാചകവാതകത്തിന്റെ വില 400 രൂപയില്‍ 1040 രൂപയായി വര്‍ധിച്ചിരിക്കുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഭരണകൂടം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ ഗ്യാസ് സിലണ്ടര്‍ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെത്തിയപ്പോള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഗെഹ്ലോട്ട് ഇക്കാര്യം പറഞ്ഞത്.
പാവപ്പെട്ടവര്‍ക്ക് 500 രൂപക്ക് പ്രതിവര്‍ഷം 12 സിലണ്ടറുകള്‍ നല്‍കും. അടുത്ത മാസം അവതരിപ്പിക്കാന്‍ പോകുന്ന ബഡ്ജറ്റിനായി തയ്യാറെടുക്കുകയാണ്. ഇപ്പോള്‍ എനിക്ക് ഒന്നേ പറയാനുള്ളൂ. ബജറ്റില്‍ അവതരിപ്പിക്കുന്ന പദ്ധതികളില്‍ ഒന്ന് മാത്രമാണിത്. പാവപ്പെട്ടവര്‍ക്കും ബി.പി.എല്ലുകാര്‍ക്കും വിലക്കയറ്റത്തിന്റെ ഭാരം കുറയ്ക്കാന്‍ കിച്ചണ്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.