കോഴിക്കോട്: ബാങ്ക്‌മെന്‍സ് ക്ലബ് ഏര്‍പ്പെടുത്തിയ 26ാമത് ബഷീര്‍ അവാര്‍ഡിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാഗസിന്‍ ‘താരി’ അര്‍ഹമായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താരിയുടെ ചീഫ് എഡിറ്റര്‍ അനഘ.എയാണ് മികച്ച സ്റ്റുഡന്റ് എഡിറ്റര്‍. ചങ്ങനാശ്ശേരി എസ്.ബി കോളേജ് മാഗസിന്‍ ‘കറുപ്പി’ (എഡിറ്റര്‍-ആദില്‍ എന്‍.എന്‍) രണ്ടാം സ്ഥാനവും എറണാകുളം മഹാരാജാസ് കോളേജ് മാഗസിന്‍ ‘ഒറ്റാടല്‍’ (എഡിറ്റര്‍- ചന്തു കെ.എസ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് മാഗസിന്‍ ‘ദി ഫിഫ്ത്ത് ചേംബര്‍’ (എഡിറ്റര്‍-ജുനൈദ് അബ്ദുള്ള), പൂക്കോട് കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് മാഗസിന്‍ ‘പേരിന്റെ ഒന്നാം ചലനനിയമം’ (എഡിറ്റര്‍-അഞ്ജന.പി) പ്രോത്സാഹന സമ്മാനത്തിനര്‍ഹമായി. സാംസ്‌കാരികപ്രവര്‍ത്തകനും കവിയുമായ ആര്‍. മോഹനന്‍, സാംസ്‌കാരിക പ്രവര്‍ത്തകനും ബഷീര്‍ അനുസ്മരണ സമിതി സെക്രട്ടറിയുമായ കെ.ജെ തോമസ് എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്. പുരസ്‌കാര സമര്‍പ്പണം 22ന് (വ്യാഴം) വൈകീട്ട് ആറ് മണിക്ക് ടൗണ്‍ഹാളില്‍ പ്രശസ്ത എഴുത്തുകാരന്‍ പി.കെ പാറക്കടവ് നിര്‍വഹിക്കും. പ്രശസ്ത കവി ചന്ദ്രശേഖരന്‍ തിക്കോടി സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക്‌മെന്‍സ് ക്ലബ് പ്രസിഡന്റ് ജെയിംസ് സി.ലാസര്‍, ജനറല്‍ സെക്രട്ടറി അര്‍ജുന്‍.സി, ബഷീര്‍ അനുസ്മരണ സമിതി സെക്രട്ടറി കെ.ജെ തോമസ് എന്നിവര്‍ പങ്കെടുത്തു.