തിരുവനന്തപുരം: ബഫര്‍സോണ്‍ വിവാദത്തില്‍ മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്.
- എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ യോഗം ഉത്തരവിറക്കിയത്?
- അവ്യക്തത മാത്രം നിറഞ്ഞ രണ്ടാമത്തെ ഉത്തരവ് ആര്‍ക്ക് വേണ്ടി?
- ഉപഗ്രഹ സര്‍വേ മാത്രം മതിയെന്ന് തീരുമാനിച്ചത് എന്തിനാണ് ?
- റവന്യു തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന്?
- ആഗസ്റ്റ് 29ന് കിട്ടിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസം പൂഴ്ത്തി വച്ചത് എന്തിന്?
തുടങ്ങിയ ചോദ്യങ്ങളുമായാണ് വി.ഡി സതീശന്‍ രംഗത്തെത്തിയത്. സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി വന്നാല്‍ മുഖ്യമന്ത്രി ഉത്തരവാദിത്തം ഏല്‍ക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതിപക്ഷവുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായില്ല. ദുരൂഹത നിറഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മൂന്ന് മാസത്തെ കാലാവധിയുള്ള വിദഗ്ധ സമിതിക്ക് ആനൂകൂല്യം നിശ്ചയിക്കുന്നത് രണ്ടര മാസത്തിന് ശേഷമാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത് ഒരു താല്‍പര്യവും ഇല്ലാതെയാണ്. പരമാവധി മൂന്നാഴ്ച കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമാണ് സര്‍ക്കാര്‍ വഷളാക്കിയത്
മാനുവല്‍ സര്‍വേ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്തതില്‍ ദുരൂഹതയുണ്ട്. വിദഗ്ധ സമിതി എന്ത് ചെയ്‌തെന്ന് പോലും സര്‍ക്കാര്‍ അന്വേഷിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ടും മൂന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും എന്ന് ഉത്തരവില്‍ പറഞ്ഞതല്ലാതെ വിദഗ്ധ സമിതി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.