പ്രവാസി സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

പ്രവാസി സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേരള പ്രവാസിസംഘം മെഡിക്കല്‍ കോളേജ് മേഖല കമ്മറ്റി ഓഫീസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂര്‍ പി.ലില്ലീസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.പി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫിജ പുലാക്കല്‍, ജില്ലാ പ്രസിഡന്റ് സജീവ്കുമാര്‍, സെക്രട്ടറി സി. വി ഇഖ്ബാല്‍ , ഏരിയ സെക്രട്ടറി എ.സുനില്‍കുമാര്‍ , സി.പി.എം എല്‍.സി അംഗം യു.ഗോപിനാഥ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സ്മിത വള്ളിശ്ശേരി , അഡ്വ. സി.എം ജംഷീര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നീറ്റ് പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെയും, പത്താം ക്ലാസ് , പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയവരെയും എല്‍.എസ്.എസ് വിജയികളെയും , ജില്ലാ സ്‌കൂള്‍ കായികമേളയില്‍ വിജയിച്ചവരെയും അനുമോദിച്ചു. മേഖല സെക്രട്ടറി സിറാജ് കളത്തില്‍ സ്വാഗതവും മായനാട് യൂണിറ്റ് പ്രസിഡന്റ് ജി.എം സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *