തലശ്ശേരി: ഫുട്ബോള്‍ ലോകകപ്പ് വിജയാഘോഷത്തിനിടെ പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി അസഭ്യവര്‍ഷം നടത്തിയ സംഭവത്തില്‍ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. തലശ്ശേരി നാരങ്ങാപ്പുറം ബുഷ്‌റ മന്‍സിലില്‍ സഫ്വാന്‍ (23), ഒ.വി റോഡ് മെഹഫില്ലില്‍ വി.പി സല്‍മാന്‍ ഫാരിസ് (18) എന്നിവരെയാണ് തലശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തത്.ഫുട്ബോള്‍ ഫൈനല്‍ മത്സരം കഴിഞ്ഞതിനുശേഷം ഇന്നലെ പുലര്‍ച്ചെ 2.30ഓടെ പഴയസ്റ്റാന്‍ഡ് എം.ജി റോഡിലായിരുന്നു സംഭവം. ആഘോഷത്തിനിടെ അപകടമുണ്ടാകുംവിധം കാര്‍ ഓടിക്കുന്ന യുവാക്കളെ പിന്തിരിക്കാന്‍ ശ്രമിച്ച തലശേരി അഡീഷനല്‍ എസ്.ഐ എം.പി മനോജിനെ അസഭ്യം പറയുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് പ്രതികള്‍ക്കെതിരേയുള്ള കേസ്. സംഭവത്തില്‍ കണ്ടാലറിയുന്ന 10 ഓളം പേര്‍ക്കെതിരേയും പൊലിസ് കേസെടുത്തു. യുവാക്കള്‍ ഉപയോഗിച്ച പുതുച്ചേരി രജിസ്ട്രേഷനുള്ള കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.