പി.എഫ്.ഐക്ക് രഹസ്യവിഭാഗം; നേതാക്കളുടെ ഐ.എസ് ബന്ധത്തിനും തെളിവുണ്ട്: ആവര്‍ത്തിച്ച് എന്‍.ഐ.എ

പി.എഫ്.ഐക്ക് രഹസ്യവിഭാഗം; നേതാക്കളുടെ ഐ.എസ് ബന്ധത്തിനും തെളിവുണ്ട്: ആവര്‍ത്തിച്ച് എന്‍.ഐ.എ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നുവെന്ന് ആവര്‍ത്തിച്ച് എന്‍.ഐ.എ. ഇതര സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കുന്നതും അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും രഹസ്യവിഭാഗമാണെന്നും എന്‍.ഐ.എ. പി.എഫ്.ഐ ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നും എന്‍.ഐ.എ കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി.

പി.എഫ്.ഐ ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളുടെ പരിശോധനയില്‍ പി.എഫ്.ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതിലും അന്വേഷണം തുടരുകയാണ്. പ്രതികളുടെ റിമാന്‍ഡ് 180 ദിവസമായി വര്‍ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. 14 പ്രതികളുടെ റിമാന്‍ഡ് ആണ് കൊച്ചി എന്‍.ഐ.എ കോടതി നീട്ടിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *