കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന 2022-23 വര്‍ഷത്തെ ദക്ഷിണമേഖല അന്തര്‍സര്‍വകലാശാല ഫുട്‌ബോള്‍ മത്സരം 23ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 23ന് വൈകീട്ട് അഞ്ച് മണിക്ക് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യും. കേരളം, പോണ്ടിച്ചേരി, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 116 ടീമുകള്‍ പങ്കെടുക്കും. കാലിക്കറ്റ് സര്‍വകലാശാലയിലെ രണ്ട് സ്റ്റേഡിയങ്ങളിലും കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ട്, ജെ.ഡി.ടി ഇസ്ലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഗ്രൗണ്ടിലുമാണ് മത്സരങ്ങള്‍ നടക്കുക. വാര്‍ത്താസമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് മെംബര്‍ ടോം.കെ തോമസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായിക വകുപ്പ് മേധാവി ഡോ. സക്കീര്‍ ഹുസൈന്‍, ഡോ.പി.സി അന്‍വര്‍(ജെ.ഡി.ടി സെക്രട്ടറി), ദേവഗിരി കോളേജ് സ്‌പോര്‍ട്‌സ് വിഭാഗം മേധാവിയും അഡ്മിനിസ്‌ട്രേറ്ററുമായ ഫാദര്‍ ബോണി അഗസ്റ്റിന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായികവകുപ്പ് ഡയരക്ടര്‍ ഡോ.കെ.പി മനോജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ആര്‍.ഒ ഷിജിത്ത് സി.കെ എന്നിവര്‍ പങ്കെടുത്തു.