- പ്രതിപക്ഷനേതാവിന് ക്ഷണം
തിരുവനന്തപുരം: ഗവര്‍ണറെ ക്ഷണിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന്. ഇന്ന് പന്ത്രണ്ട് മണിക്ക് മസ്‌കറ്റ് ഹോട്ടലിലാണ് വിരുന്ന് ഒരുക്കിയിട്ടുള്ളത്. വിരുന്നിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചെങ്കില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിട്ടില്ല. വിരുന്നിന് ക്ഷണിക്കാത്തതില്‍ പരിഭവമില്ലെന്നും ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും വിരുന്നിന് ക്ഷണിക്കാത്തത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്. മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നതാണ് വേദനാജനകമെന്നും അദ്ദേഹം പ്രതികരിച്ചു.
നേരത്തെ ഗവര്‍ണര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും എല്ലാം ക്ഷണിച്ചിരുന്നെങ്കിലും സര്‍ക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, മറ്റു രാഷ്ട്രീയ നേതാക്കള്‍, മതമേലധ്യക്ഷന്മാര്‍ എന്നിവര്‍ക്ക് വിരുന്നിലേക്ക് ക്ഷണമുണ്ട്.
നേരത്തെ രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഡിസംബര്‍ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിച്ചിരുന്നു.ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്.