ക്രൈസ്റ്റ് കോളേജ് കലോത്സവം തുടങ്ങി

ക്രൈസ്റ്റ് കോളേജ് കലോത്സവം തുടങ്ങി

തലശ്ശേരി: ക്രൈസ്റ്റ് കോളേജ് കലോത്സവം തുടങ്ങി. വ്യക്തിഗത മത്സരങ്ങള്‍ കൊള്ള്യന്‍ രാഘവന്‍ സ്മാരക ഹാളില്‍പ്രിന്‍സിപ്പാള്‍ടി. സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിബേറ്റിങ് ക്രൈസ്റ്റ് പ്രസിഡന്റ് അപര്‍ണ ജയന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി. കെ പ്രസീദ് മാസ്റ്റര്‍ സ്വാഗതവും ഡിബേറ്റിങ് ക്രൈസ്റ്റ് സെക്രട്ടറി കെ.കെ അദ്വൈത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മൂന്നു വേദികളില്‍ വിവിധ മത്സരങ്ങള്‍ നടന്നു. ഡിസംബര്‍ 13 മുതല്‍ സാഹിത്യ ചിത്രരചന മത്സരങ്ങളോടെ തുടങ്ങിയ കലോത്സവം ഡിസംബര്‍ 31ന് സമാപിക്കും. 31 ന് നൃത്തനൃത്യങ്ങളോട് കൂടി ആരംഭിക്കുന്ന ക്രൈസ്റ്റ് കലോത്സവം സ്പീക്കര്‍ അഡ്വ: എ. എന്‍. ഷംസീര്‍ഉദ്ഘാടനം ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *