‘കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നില്ല’

‘കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നില്ല’

കോട്ടയം: കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ രാജ്യത്ത് തൊഴില്‍രഹിതരായ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നില്ലെന്നും പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ പോലുമില്ലാതെ പാസാക്കുന്ന നിയമങ്ങള്‍ യുവാക്കളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും യുവജനതാദള്‍ സംസ്ഥാന ദ്വിദിന നേതൃത്വ പഠന ക്യാമ്പ് വിലയിരുത്തി. 2020-21 കാലയളവിലെ കണക്കുപ്രകാരം 27 ലക്ഷം സ്ഥിര നിയമനങ്ങള്‍ ഇല്ലാതായിട്ടുണ്ടെന്നും ഇത് ആശങ്കാജനകമാണെന്നും തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയത് വഴി കേന്ദ്രസര്‍ക്കാര്‍ യുവാക്കളുടെ തൊഴില്‍ സുരക്ഷിതത്വം നഷ്ടപ്പെടുത്തിയെന്നും ക്യാമ്പ് കുറ്റപ്പെടുത്തി. കേരളത്തില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരായ എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍, താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട് ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കേരളത്തിലെ മുഴുവന്‍ ഒഴിവുകളും പി.എസ്.സി വഴിയും താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും ഉടന്‍ നടത്തണമെന്നും ക്യാമ്പ് വിവിധ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യുവജനതാദള്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരൂര്‍ കാസാമരിയ റിട്രീറ്റ് ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ സംസ്ഥാന ദ്വിദിന നേതൃത്വ പഠന ക്യാമ്പില്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി രാഗേഷ് അധ്യക്ഷത വഹിച്ച സമ്മേളനം ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യൂ ടി.തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ദിവാകരന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍മന്ത്രി ജോസ് തെറ്റയില്‍, ജനതാദള്‍ ജില്ലാ പ്രസിഡന്റ് എം.ടി കുര്യന്‍, ജനതാദള്‍ സംസ്ഥാന നേതാക്കളായ കെ.എന്‍. മോഹന്‍ലാല്‍, ജേക്കബ് ഉമ്മന്‍, സിബി ജോസ്, ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ അലക്‌സ് കണ്ണമല, നോബി ജോസ്, പി.കെ നിയാസ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ ഭരണഘടന ദര്‍ശനവും പ്രസക്തിയും, നേതൃത്വവും വ്യക്തിത്വ വികസനവും, യുവാക്കളും സമകാലിക രാഷ്ട്രീയവും, ഇന്ത്യന്‍ സോഷ്യലിസ്റ്റ് ചിന്തകളുടെ മൗലികത എന്ന വിഷയങ്ങളില്‍ മുന്‍മന്ത്രി ജോസ് തെറ്റയില്‍, അഡ്വ. അശ്വതി റോയ്, കെ. എസ് പ്രദീപ് കുമാര്‍, വിജയരാഘവന്‍ ചേലിയ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. യുവജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അനീഷ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി, ജനതാദള്‍ സംസ്ഥാന പാര്‍ലമെന്ററി ചെയര്‍മാന്‍ കെ.എസ് പ്രദീപ് കുമാര്‍, ജനതാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേല്‍, ഡോ. തോമസി കാപ്പന്‍ യുവജനതാദള്‍ സംസ്ഥാന ഭാരവാഹികളായ അഡ്വ. ടി. മഹേഷ് , ഡോ. സി.കെ ഷമീം, യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് മാരായ രതീഷ് ജി.പാപ്പനംകോട്, ഷാനവാസ് മുളവുകാട്, ജാഫര്‍ മാറാക്കര, പി.പി രാജേഷ്, നൗഫല്‍.പി, അമീര്‍ അറക്കല്‍, മിഹിന്‍ മോഹന്‍, എം.ടി.കെ നിധിന്‍, ഹാരിസ് മഠത്തില്‍, പ്രീജു ആന്റണി , കാവ്യാ കൃഷ്ണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *