കോഴിക്കോട്: ഊര്‍ജ്ജവിഭവങ്ങളുടെ അമിതമായ ചൂഷണത്തിനെതിരേ ഊര്‍ജ അവബോധറാലിയും ഒപ്പ് ശേഖരണവും പ്രതിജ്ഞയും നടത്തി. റാലിയും ഒപ്പ് ശേഖരണവും കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത് വെച്ച് രാവിലെ 10.30ന് മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഊര്‍ജ്ജ സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും നമ്മുടെ ദിനചര്യകളിലെ ശ്രദ്ധയും ആസൂത്രണവും ഊര്‍ജ്ജം പാഴായി പോകാതിരിക്കുന്നതിനും ഊര്‍ജ്ജം സംരക്ഷിക്കപ്പെടുന്നതിനും നാമെല്ലാവരും ഊര്‍ജ്ജ സംരക്ഷണയജ്ഞത്തില്‍ പങ്കാളികളാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പരിപാടിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഡോ. ജയശ്രീ, പി.സി രാജന്‍, കെ. കൃഷ്ണകുമാരി, കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. അഡ്വ. ജാനകി പി. സ്വാഗതവും, ഷിനോജ് കുമാര്‍ നന്ദിയും പറഞ്ഞു. എന്റര്‍പ്രണര്‍ഷിപ് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയാണ് പരിപാടിയുടെ സംഘാടകര്‍ ഊര്‍ജ അവബോധ റാലിയും പ്രതിജ്ഞയും നടത്തി.