കോഴിക്കോട്: ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി, എനര്‍ജി മാനേജെ്‌മെന്റ് സെന്റര്‍-കേരള, സെന്റര്‍ ഫോര്‍ എന്‍വയോണ്മെന്റ് ആന്റ് ഡെവലപ്പ്‌മെന്റ് എന്നീ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലും കൊയിലാണ്ടി ആര്‍.ശങ്കര്‍ സ്മാരക എസ്.എന്‍.ഡി.പി. കോളേജിന്റെ സഹകരണത്തോടെയും ഊര്‍ജ്ജ കിരണ്‍ 2022-23 ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഊര്‍ജ്ജ സംരക്ഷണ റാലിയും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു. കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ച പരിപാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ആര്‍.ശങ്കര്‍ സ്മാരക എസ്.എന്‍.ഡി.പി കോളേജ് ടീച്ചര്‍ ഡോ.വി.എസ്.അനിത അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എ. ലളിത ,സിന്ധു സുരേഷ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ആര്‍.ലത, പി.ഐ. അജയന്‍ , എം.മോഹനന്‍, കെ. പ്രകാശന്‍, കെ.കെ.രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പത്മനാഭന്‍ വേങ്ങേരി , വെളിപാലത്ത് ബാലന്‍, വി.പിസനീബ് കുമാര്‍ , ഡോ. മെര്‍ലിന്‍ അബ്രഹാം എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.