അറബി ഗ്രന്ഥരചനയില്‍ വിദ്യാര്‍ത്ഥികളില്‍ പരിശീലനം നേടണം: കോടമ്പുഴ ബാവ മുസ്ലിയാര്‍

അറബി ഗ്രന്ഥരചനയില്‍ വിദ്യാര്‍ത്ഥികളില്‍ പരിശീലനം നേടണം: കോടമ്പുഴ ബാവ മുസ്ലിയാര്‍

കോഴിക്കോട്: ഉപകാരപ്രദമായ അറിവുകള്‍ കരസ്ഥമാക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ ഉത്സാഹിക്കണമെന്നും അറബി ഗ്രന്ഥരചനയില്‍ വിദ്യാര്‍ത്ഥികളില്‍ പരിശീലനം നേടണമെന്ന് ഗ്രന്ഥരചയിതാവും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമായ കോടമ്പുഴ ബാവ മുസ്ലിയാര്‍ പറഞ്ഞു. മര്‍കസ് വിദ്യാര്‍ത്ഥി സംഘടന ഇഹ്യാഉസ്സുന്നയുടെ അറബിക് ക്ലബ് ‘അസ്സഖാഫ’ സംഘടിപ്പിച്ച ഓപ്പണ്‍ ടോക്കില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. ആത്മാര്‍ത്ഥതയിലൂടെയും കഠിനാധ്വാനത്തിലൂടെയും വ്യത്യസ്ത അറിവുകള്‍ തേടിപ്പിടിക്കാനും അറിവിന്റെ പ്രചാരകരാവാനുമാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറബിഭാഷാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ടോക്ക് മര്‍കസ് ഡയക്ടര്‍ ജനറല്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വി.പി.എം ഫൈസി വില്ല്യാപ്പള്ളി, കരീം ഫൈസി വാവൂര്‍, അബ്ദുല്ല സഖാഫി മലയമ്മ, സൈനുദ്ദീന്‍ അഹ്‌സനി മലയമ്മ യൂണിയന്‍ പ്രസിഡന്റ് സയ്യിദ് ഹാഷിര്‍ ബുഖാരി, സമിതി ചെയര്‍മാന്‍ മുഹമ്മദ് മണലിപ്പുഴ സംബന്ധിച്ചു. അറബിഭാഷാ ക്യാംപയിന്റെ ഭാഗമായി വ്യത്യസ്ത പദ്ധതികളും സമിതിക്കു കീഴില്‍ നടപ്പിലാക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *