പട്ടാമ്പി: കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളുമായി രണ്ടാം ഹരിത വിപ്ലവത്തിനൊരുങ്ങുന്ന ഹാര്‍വെസ്റ്റേയുടെ ആദ്യത്തെ എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര
നാടിന് സമര്‍പ്പിച്ചു. പട്ടാമ്പി ഗുരുവായൂര്‍ റോഡിലെ ഹാര്‍വെസ്റ്റേ ഓഫീസിന് സമീപമുള്ള എക്‌സ്പീരിയന്‍സ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഹാര്‍വെസ്റ്റേ ചെയര്‍മാനും എംഡിയുമായ വിജീഷ് കെ.പി, ഡയരക്ടര്‍മാരായ അബ്ദുള്‍ അസീസ്, മൊയ്തീന്‍ കുട്ടി, ഉമ്മര്‍, കെ.ഗോപാലകൃഷ്ണന്‍, അരുണ്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. പ്രശസ്ത ഗായകന്‍ മനോജ് കമ്മത്തിന്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.
പ്രിയ പ്രസാദ്, അഷിത, സമീറ, വിനിത, അഖില്‍, സുദേവ്, മഹേഷ്, സമീര്‍ ബാബു, മണികണ്ഠന്‍, പി.ആര്‍.ഒ നാസര്‍ എന്നിവരുടെ സേവനങ്ങളും പരിപാടിയുടെ വിജയത്തിന് മുതല്‍കൂട്ടായി. തൃത്താല പോലിസ് സ്റ്റേഷനിലെ എസ്.ഐ രമേഷ്, എ.എസ്.ഐ രാവുണ്ണി എന്നിവരും സന്നിഹിതരായി. ഹാര്‍വെസ്റ്റേ അവതാരക ശ്രുതി പോള്‍ ചടങ്ങ് നിയന്ത്രിച്ചു. വേള്‍ഡ് കപ്പ് ക്വിസ് മത്സരത്തിനും നിരവധി പേര്‍ സാക്ഷികളായി. ഉദ്ഘാടന ചടങ്ങിനു ശേഷം വേള്‍ഡ് കപ്പ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്ങും അരങ്ങേറി. വേള്‍ഡ് കപ്പ് പ്രവചന മത്സര വിജയിയായി ഞാങ്ങാട്ടീരിയിലെ കുരിക്കള്‍ പറമ്പില്‍ ഫായിസ് കെ.പിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.