സി.പി.ഐ ഇടത്തിലമ്പലംബ്രാഞ്ച് കമ്മിറ്റി ഓഫിസിലെ കരി ഓയില്‍ ആക്രമണം; പൊതുയോഗം സംഘടിപ്പിച്ചു

സി.പി.ഐ ഇടത്തിലമ്പലംബ്രാഞ്ച് കമ്മിറ്റി ഓഫിസിലെ കരി ഓയില്‍ ആക്രമണം; പൊതുയോഗം സംഘടിപ്പിച്ചു

തലശ്ശേരി:സി.പി.ഐ ഇടത്തിലമ്പലംബ്രാഞ്ച് കമ്മിറ്റി ഓഫിസ്( കാരായിശ്രീധരന്‍സ്മാരകം ) കഴിഞ്ഞ ദിവസംസാമൂഹ്യവിരുദ്ധര്‍ കരി ഓയില്‍ ഒഴിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഇടത്തിലമ്പലം
ജങ്ഷനില്‍ പൊതുയോഗം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറിഎ.പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ പുരോഗതിക്കായി ജീവിതംസമര്‍പ്പിച്ച കാരായിശ്രീധരന്റെപേരിലുള്ളമന്ദിരത്തിന് നേരെ നടന്ന അക്രമത്തെ ജനങ്ങളാകെ അപലപിക്കണമെന്ന്പ്രദീപന്‍പറഞ്ഞു. തലശ്ശേരി ലോക്കല്‍ സെക്രട്ടറി കാരായി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി തലശ്ശേരി മണ്ഡലം സെക്രട്ടറി അഡ്വ: എം.എസ് നിഷാദ്, എം.ബാലന്‍, വി.എസ് ജയശ്രീ, കണ്ട്യന്‍സജീവന്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *