മാഹി: കൊവിഡിന് ശേഷം നടത്തുന്ന ആദ്യത്തെ ബാലകലാമേള ജനുവരി 12,13,14 തീയ്യതികളില്‍ മാഹി ജവഹര്‍ലാല്‍ നെഹ്റു ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. മേളയുടെ സ്വാഗത സംഘം രൂപീകരിച്ചു.
മാഹി ചീഫ് എജ്യുക്കേഷനല്‍ ഓഫീസര്‍ ഉത്തമ രാജ് മാഹിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോ.പി.ടി.എ പ്രസിഡന്റ് ഷാനിദ് മേക്കുന്ന്, സെക്രട്ടറി കെ.വി സന്ദീവ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ കെ. പ്രേമാനന്ദന് , ജി.എസ്.ടി.എ പ്രസിഡന്റ് കെ.വി മുരളീധരന് , ജി.ടി.ഒ. ഭാരവാഹിയായ ജെയിംസ് ജോസഫ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡോ.കെ.ചന്ദ്രന് , പി.ടി.എ പ്രസിഡന്റ് ഹാരിസ് സംസാരിച്ചു. ജെ.എന്‍.ജി.എച്ച്. എസ് വൈസ് പ്രിന്‍സിപ്പാള്‍ എം.എം തനൂജ സ്വാഗതവും പ്രധാനാധ്യാപിക സി.ലളിത നന്ദിയുംപറഞ്ഞു.
വിവിധ സബ്കമ്മറ്റികള്‍ രൂപീകരിച്ചു.