കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യാവകാശ സമ്മേളനം ഫെബ്രുവരി അഞ്ചിന് ഞായര്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സമ്മേളനം ചിന്തകനും എഴുത്തുകാരനുമായി കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രത്തിന്റെ ജില്ല ജനറല്‍ ബോഡി യോഗവും നടക്കും.