ഫുട്ബോള്‍ വിജയാഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍സംഘര്‍ഷം;  മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

ഫുട്ബോള്‍ വിജയാഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

കൊച്ചി: ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. എറണാകുളം കലൂരില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വച്ച് ഒരു സംഘം പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം. സിവില്‍ പോലിസ് ഓഫിസര്‍ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്. ലിബിനെ റോഡിലൂടെ അക്രമിസംഘം വലിച്ചിഴച്ചു. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കണ്ണൂര്‍ പള്ളിയാന്‍മൂലയിലുണ്ടായ മൂന്നു പേര്‍ക്ക് വെട്ടേറ്റു. അനുരാഗ്, ആദര്‍ശ്, അലക്സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ അനുരാഗിന്റെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഫൈനല്‍ മത്സരത്തിന് പിന്നാലെ ഉണ്ടായ വാക്തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. സംഭവത്തില്‍ ആറു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ ആറു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് പലയിടത്തും വിജയാഘോഷം പരിധിവിട്ടു. തിരുവന്തപുരം പൊഴിയൂരില്‍ എസ്.ഐയ്ക്ക് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.

പൊഴിയൂര്‍ ജങ്ഷനില്‍ കളി കാണാന്‍ സ്‌ക്രീന്‍ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘര്‍ഷം. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കള്‍ ഇവിടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കാന്‍ ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലിസ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊഴിയൂര്‍ സ്വദേശിയായ ജസ്റ്റിന്‍ എന്നയാള്‍ പോലിസുകാരെ ആക്രമിക്കുകയായിരുന്നു.

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിനിടെ കൊട്ടാരക്കര പൂവറ്റൂരിലും സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പൂവറ്റൂര്‍ സ്വദേശികളായ രാഹുല്‍, സുബിന്‍,ഹരി എന്നിവര്‍ക്കാണ് പരുക്കേറ്റത്. പ്രദേശത്തെ വായനശാലയില്‍ ലോകകപ്പ് മത്സരം കാണുന്നതിനിടെയായിരുന്നു സംഘര്‍ഷം. പൊഴിയൂര്‍ എസ്.ഐ സജിയെ ആണ് ജസ്റ്റിന്‍ മര്‍ദ്ദിച്ചത്. എസ്.ഐയെ ചവിട്ടി തറയില്‍ തള്ളുകയും തുടര്‍ന്ന് കൈയില്‍ ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് പോലിസുകാര്‍ ബലം പ്രയോഗിച്ച് അക്രമിയായ ജസ്റ്റിനെ പിടികൂടി. ഇയാളെ പിന്നീട് പാറശ്ശാല പോലിസ് സ്റ്റേഷനിലേക്ക് മാറ്റി.

Share

Leave a Reply

Your email address will not be published. Required fields are marked *