തിരുവനന്തപുരം: 21ാമത് പ്രവാസി ഭാരതീയ ദിനാഘോഷ (കേരള) ത്തോടനുബന്ധിച്ചു സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. പ്രവാസി സമൂഹം ഭാരതത്തിന് സമര്‍പ്പിക്കുന്ന സാമ്പത്തിക അടിസ്ഥാനത്തേയും വ്യവസായ വിദ്യാഭ്യാസ നിക്ഷേപത്തേയും പ്രവാസി പുനരധിവാസ പെന്‍ഷന്‍ പദ്ധതികളെക്കുറിച്ച് വിപുലമായ സെമിനാര്‍ ജനുവരി 10ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തമ്പാനൂര്‍ ചൈത്രം ഹോട്ടല്‍ ഹാളില്‍ മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. ‘ ഇന്ത്യ പുതിയ കാഴ്ചപ്പാടിലൂടെ ‘ എന്ന വിഷയത്തെക്കുറിച്ചുള്ള രണ്ടാമത്തെ സെമിനാര്‍ വൈകുന്നേരം 3-30 ന് മന്ത്രി കെ. എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി പങ്കെടുക്കും. കണ്‍സ്യൂമര്‍ ഫെഡ് മെയര്‍മാന്‍ മെഹബൂബ് അത്തോളി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യപ്രഭാക്ഷണങ്ങള്‍ നടത്തും ഡോ.എ.പി. ജെ. അബ്ദുല്‍ കലാം മിഷന്‍ ആന്‍ജ് വിഷന്‍ ഫോര്‍ ഇന്ത്യ എന്ന ദേശീയ സംഘടനയുടെ പൂര്‍ണ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 98471 31456 എന്ന നമ്പരിലോ [email protected] എന്ന മെയിലിലോ പേരും വിലാസവും ഫോണ്‍ നമ്പറും രജിസ്റ്റര്‍ ചെയ്യണമെന്നു വൈസ് ചെയര്‍മാന്‍ ശശി ആര്‍. നായര്‍ അറിയിച്ചു.