തിരുവനന്തപുരം: പ്രവാസി ഭാരതീയ ദിനാഘോഷ പരിപാടി ജനുവരി ഒമ്പതിന് കിഴക്കേകോട്ട ഗാന്ധി പാര്‍ക്കില്‍ വൈകുന്നേരം 5.30ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യാതിഥിയാകും. മുന്‍ കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍ പ്രവാസിദിന സന്ദേശവും എം.ഹസന്‍ ഗാന്ധിജി സ്മൃതി സന്ദേശവും നല്‍കും. 11ന് വൈകിട്ട് അഞ്ച് മണിക്ക് സമാപന സമ്മേളനം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംഷീര്‍ എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഡോ. ബിന്ദു, അഡ്വ. ആന്റണി രാജു , ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, അഡ്വ. ഐ.ബി. സതീഷ് എം.എല്‍.എ , മുന്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കരമന ജയന്‍ , കലാപ്രേമി ബഷീര്‍ ബാബു, പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് എന്നിവര്‍ പ്രസംഗിക്കും. 2023 ലെ പ്രവാസി ഭാരതി കേരള അവാര്‍ഡുകളും ഏഴാമത് ഇ.കെ. നായനാര്‍ സ്മാരക പ്രവാസി ഭാരതി അവാര്‍ഡുകളും അന്നേ ദിവസം വിതരണം ചെയ്യും. മൂന്നു ദിവസങ്ങളിലും കലാപരിപാടികളും ഉണ്ടാകും.