പ്രഭാഷണവും സ്ലൈഡ് പ്രദര്‍ശനവും നടത്തി

പ്രഭാഷണവും സ്ലൈഡ് പ്രദര്‍ശനവും നടത്തി

തലശ്ശേരി:’ആര്‍ട്ട്, ക്രാഫ്റ്റ് ആന്റ് ആര്‍ക്കിടെക്ചര്‍’ എന്ന വിഷയത്തില്‍ വിഷ്ണു തൊഴൂര്‍ കൊല്ലരിയുടെ പ്രഭാഷണവും സ്ലൈഡ് പ്രസന്റേഷനും തലശ്ശേരി ആര്‍ട്‌സ് സൊസൈറ്റി ഗാലറിയില്‍ നടന്നു. ആര്‍ക്കിടെക്റ്റ് ആര്‍ടിസ്റ്റ്, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വിഷ്ണു തൊഴൂര്‍ കൊല്ലേരി അഹമ്മദ് ബാദ് സി.ഇ.പി.ടി.ഇയിലാണ് അധ്യയനം ചെയ്തത്. കേരളത്തിലും ബറോഡയിലുമുള്ള തന്റെ വീടുകളുടെ നിര്‍മിതിയെ ഉദാഹരിച്ച് സ്ലൈഡ് പ്രദര്‍ശനവും നടത്തി. കലയും കരകൗശലവും വാസ്തുകലയും എങ്ങനെ ബന്ധിപ്പിച്ചു കൊണ്ട് കാലത്തിന് അനുസരിച്ച് പ്രയോഗിക്കാം എന്നതിനെ കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. കല്ലും മണ്ണും മറ്റും ഉപയോഗിച്ച് പ്രകൃതി സൗഹൃദ വാസ്തുകലയെ എങ്ങനെ പ്രായോഗികമാക്കാം എന്നും പ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *