കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ അക്കാദമിക ഗുണനിലവാരത്തെ കുറിച്ച് ചര്‍ച്ചകളാണ് നടക്കേണ്ടതെന്നും സംശുദ്ധമായ ലക്ഷ്യത്തിനാണ് പ്രഥമപരിഗണന നല്‍കേണ്ടതെന്നും എം.എസ്.എസ് ജന. സെക്രട്ടറി പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ. ‘പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ 2022- അകംപൊരുള്‍’ എന്ന വിഷയത്തില്‍ എം.എസ്.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ചാ വേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.പി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആര്‍.ടി മുന്‍ റിസര്‍ച്ച് ഓഫിസര്‍ കെ.വി മനോജ് വിഷയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍ പി. മമ്മദ് കോയ, ആര്‍.പി അഷ്‌റഫ്, കെ.എം മന്‍സൂര്‍ അഹമ്മദ്, ഇ.അബ്ദുള്‍ഹമീദ്, പി.അബ്ദുള്‍ മജീദ്, വി.എം. ഷെരീഫ്, പി.അബ്ദുള്‍ അലി സംസാരിച്ചു.