തലശ്ശേരി: ദ്വൈശതാബ്ദി പിന്നിട്ട തലശ്ശേരി നീതിന്യായ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസിന് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ പ്രകൃതി സൗന്ദര്യമോടികൈവന്നു. സൗന്ദര്യവല്‍ക്കരണ പൂര്‍ത്തികരണത്തിന്റെ പ്രഖ്യാപനവും പി.പി ഓഫിസിന്റെ മുറ്റത്ത് പന്തലിച്ചു നില്‍ക്കുന്ന മാവില്‍ ഓഫിസിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസറും ചിത്രകാരനുമായ പയ്യന്നൂര്‍ സ്വദേശി സജിത്ത് വരച്ച ചിത്രങ്ങളുടെ അനാവരണവും ജില്ലാ ജഡ്ജ് ജി.ഗിരീഷ് നിര്‍വ്വഹിച്ചു. ചിത്രകാരന് ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഉപഹാരം നല്‍കി. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ന്യായാധിപന്മാരായ വി.മൃദുല , എം.തുഷാര്‍, തുടങ്ങിയവരും ഓഫിസ് ജിവനക്കാരും സംബന്ധിച്ചു. അഡീഷണല്‍ ഗവ. പ്ലീഡര്‍മാരായ പ്രീതി പറമ്പത്ത് സ്വാഗതവും, സി.കെ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.