പന്തക്കല്‍: പള്ളൂര്‍-പന്തക്കല്‍ റോഡില്‍ ഓട്ടോ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. പ്രിന്‍സിപ്പാള്‍ മരിച്ചു. പന്തോക്കാട് സിമന്റ് കടയ്ക്ക് സമീപം അരുണിമയില്‍ സി.ബാലകൃഷ്ണ(69) നാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം പന്തോക്കാട് അവിട്ടം ബില്‍ഡിങ്ങിന് സമീപത്ത് റോഡരികിലൂടെ നടന്നു പോകുമ്പോള്‍ പള്ളുര്‍ ഭാഗത്ത് നിന്ന് വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. പള്ളുര്‍ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും തുടര്‍ന്ന് നില ഗുരുതരമായതിനാല്‍ കണ്ണുര്‍ മിംമ്സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പുതുച്ചേരിയില്‍ സര്‍വീസില്‍ പ്രവേശിച്ച് ബാഹൂര്‍ കമ്മ്യൂണിറ്റിയില്‍ തഹസില്‍ദാറായി – പിന്നീട് മാഹി നഗരസഭാ കമ്മീഷണറായും അദ്ദേഹം സേവനമനുഷ്ടിച്ചു .കമ്മീഷണര്‍ സ്ഥാനം രാജിവെച്ച് കേരള സര്‍വീസില്‍ അധ്യാപനവൃത്തിയിലേക്ക് തിരിഞ്ഞു. മഞ്ചേശ്വരം ഗവ.കോളേജ്, തലശേരി ഗവ.ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ ലക്ച്ചററായി സേവനമനുഷ്ടിച്ച ശേഷം നാദാപുരം മൊകേരി ഗവ.കോളേജില്‍ പ്രിന്‍സിപ്പളായി വിരമിച്ചു. ഭാര്യ:പി.സുഭാഷിണി (റിട്ട. അധ്യാപിക, തിരുവങ്ങാട് ഗേള്‍സ് ഹൈസ്ക്കൂള്). മക്കള്‍: പി.അരുണ്‍കുമാര്‍ (സീനിയര്‍ അസോസിയേറ്റ്, എസ്.ബി.ഐ തലശ്ശേരി), ഡോ.അമൃത. മരുമകള്‍: വിഭ ഭരതന് (സീനിയര്‍ അസോസിയേറ്റ്, എസ്.ബി.ഐ, മാഹി ) സഹോദരങ്ങള്‍: സി.വിമല (റിട്ട. സീനിയര്‍ സ്റ്റെനോഗ്രാഫര്‍, സെക്രട്ടറിയേറ്റ്, പുതുച്ചേരി), സി.ഹരിദാസന് (റിട്ട. ജൂനിയര്‍ സൂപ്രണ്ട്, കണ്ണൂര്‍ കോടതി), സി.രമണി (റിട്ട. പ്രഥമാധ്യാപിക, പള്ളിക്കര ഗവ. ഹൈസ്കൂള്‍), സി. ചിത്രലത (റിട്ട. പ്രഥമാധ്യാപിക, ഒ.കെ.യു.പി സ്കൂള്‍, എടക്കാട്).