ഇന്ത്യന്‍ സിനിമയുടെ 110ാം വാര്‍ഷികാഘോഷം ജനുവരി ഒന്നിന്

ഇന്ത്യന്‍ സിനിമയുടെ 110ാം വാര്‍ഷികാഘോഷം ജനുവരി ഒന്നിന്

മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ നേതൃത്വത്തില്‍ 2023 ജനുവരി ഒന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍

കോഴിക്കോട്: ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാല്‍ക്കെ നിര്‍മിച്ച് സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സിനിമ ‘രാജാ ഹരിശ്ചന്ദ്ര’ ജനിച്ചിട്ട് 2023ല്‍ 110 വര്‍ഷമാവുകയാണ്. നിശബ്ദ ചലച്ചിത്രമായ ‘രാജാ ഹരിശ്ചന്ദ്ര’ ആദ്യമായി പ്രദര്‍ശിപ്പിച്ചത് 1913 മെയ് മൂന്നിനാണ്. മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സിനിമയുടെ 110ാം വാര്‍ഷികാഘോഷത്തിന് 2023 ജനുവരി ഒന്ന് ഞായറാഴ്ച രാവിലെ കൃത്യം 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ തുടക്കം കുറിക്കുന്നു. തുടര്‍ന്ന് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ വിവിധ ചലച്ചിത്ര കലാസാഹിത്യ സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ച് വിവിധ പരിപാടികള്‍ നടത്തും.
‘രാജാ ഹരിശ്ചന്ദ്ര’ പിറന്ന മെയ് മൂന്നിന് വൈവിധ്യമാര്‍ന്ന കലാവിരുന്നുകളോടെയാണ് 110ാം വാര്‍ഷികാഘോഷം സമാപിക്കുക. 2023 ജനുവരി ഒന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ പ്രൊഫസര്‍ സമദ് മങ്കടയാണ് അധ്യക്ഷന്‍. മുഖ്യാതിഥി ചലച്ചിത്ര നിര്‍മാതാവ് വി.പി മാധവന്‍ നായര്‍ (മുരളി ഫിലിംസ്).

ചലച്ചിത്ര മേഖലയില്‍ അരനൂറ്റാണ്ട് പിന്നിട്ട നിര്‍മാതാവ് പി.വി ഗംഗാധരന്‍, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് സംവിധായകന്‍ ഷെരീഫ് ഈസ, നടന്‍ നാരായണന്‍ നായര്‍, നടി ശ്രീമതി കുട്ട്യേടത്തി വിലാസിനി, തിരക്കഥാകൃത്ത് ശത്രുഘ്‌നന്‍, ഛായാഗ്രാഹകന്‍ ഉത്പല്‍ വി. നായനാര്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ മലബാര്‍ മേഖലയുടേയും ഫിലിം സര്‍ക്കിള്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടേയും സെക്രട്ടറി പി.ജി രാജേഷ് (സെന്തില്‍ പിക്‌ചേഴ്‌സ്), നവാഗത സംവിധായകന്‍ പി.അഭിജിത്ത് (അന്തരം), കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മലബാര്‍ മേഖലാ കോര്‍ഡിനേറ്റര്‍ നവീന, നിരവധി ചലച്ചിത്ര പുസ്തകങ്ങളുടെ രചയിതാവ് രമേഷ് പുതിയമഠം, ടെലിവിഷനില്‍ വിവിധ ചലച്ചിത്രാധിഷ്ടിത പരിപാടികള്‍ തയ്യാറാക്കി അവതരിപ്പിക്കുന്ന മനോരമന്യൂസ് സീനിയര്‍ ന്യൂസ് പ്രൊഡ്യൂസര്‍ വിവേക് മുഴക്കുന്ന്, സിനിമയെ പരിപോഷിപ്പിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും തയ്യാറാക്കുന്ന പത്രപ്രവര്‍ത്തകരായ മലയാള മനോരമ റിപ്പോര്‍ട്ടര്‍ സി.ശിവപ്രസാദ്, മാതൃഭൂമി സ്റ്റാര്‍&സ്‌റ്റൈല്‍ റിപ്പോര്‍ട്ടര്‍ പി.പ്രജിത്ത്, ജനയുഗം റിപ്പോര്‍ട്ടര്‍ കെ.കെ.ജയേഷ്, ആകാശവാണി പ്രോഗ്രാം ഓഫീസര്‍ ഫഹദ് റാസ, പ്രകാശ് കരുമല (ആകാശവാണി), അശ്വിനി ഫിലിം സൊസൈറ്റി, കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബ് ഫിലിം സൊസൈറ്റി, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് ഫിലിം ക്ലബ്ബ്, ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് എന്നിവരെ ആദരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *