പട്ടാമ്പി: കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളുമായി പട്ടാമ്പിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഹാര്‍വെസ്റ്റേയുടെ പുതിയ സംരംഭത്തിന് നാളെ തിരി തെളിയുകയാണ്. രണ്ടാം ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കുന്ന ഹാര്‍വെസ്റ്റേയുടെ ആദ്യ എക്‌സ്പീരിയന്‍സ് സെന്ററിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് ആറ് മണിക്ക് സെലിബ്രിറ്റി അവതാരക ലക്ഷ്മി നക്ഷത്ര നിര്‍വ്വഹിക്കും. മണ്ണിനേയും മനുഷ്യരേയും സ്‌നേഹിക്കുന്ന പട്ടാമ്പിയിലെ ജനങ്ങള്‍ക്കു മുന്നില്‍ ഹാര്‍വെസ്റ്റേ എക്‌സ്പീരിയന്‍സ് സെന്റര്‍ സമര്‍പ്പിക്കുമ്പോള്‍ പട്ടാമ്പി ഒരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫിഫ വേള്‍ഡ് കപ്പ് ഫൈനല്‍ മത്സരം 100 സ്‌ക്വയര്‍ ഫീറ്റ് എല്‍.ഇ.ഡി വാളില്‍ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വേള്‍ഡ് കപ്പിനോടനുബന്ധിച്ച് ഹാര്‍വെസ്റ്റേ സംഘടിപ്പിക്കുന്ന വേള്‍ഡ് കപ്പ് ക്വിസ് മത്സരത്തില്‍ രണ്ട് പേരടങ്ങുന്ന ടീമിന് മത്സരിക്കാം. നിരവധി ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികള്‍ക്കായി കാത്തിരിക്കുന്നത്. പട്ടാമ്പി ഗുരുവായൂര്‍ റോഡിലെ ഹാര്‍വെസ്റ്റേ ഓഫീസ് പരിസരത്താണ് വേദി സജ്ജീകരിച്ചിരിക്കുന്നത്.