വ്യാപാരി വ്യവസായി സമിതി മെഡിക്കല്‍ കോളേജ് മേഖലാ സമ്മേളനം ജനുവരി ഒന്നിന്

വ്യാപാരി വ്യവസായി സമിതി മെഡിക്കല്‍ കോളേജ് മേഖലാ സമ്മേളനം ജനുവരി ഒന്നിന്

കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി മെഡിക്കല്‍ കോളേജ് മേഖലാ സമ്മേളനം ജനുവരി ഒന്നിന് ചേവായൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. സമ്മേളനം സൂര്യ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം സി.വി ഇക്ബാല്‍ സംഘടന റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി മരക്കാര്‍ മുഖ്യ പ്രഭാഷണവും നടത്തും. ഏരിയ സെക്രട്ടറി പ്രദിപ് കുമാര്‍ ,മേഖല പ്രസിഡന്റ ഫൈസല്‍ എന്നിവര്‍ പങ്കെടുക്കും. മേഖലാ സമ്മേളനം നടത്തുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഏരിയ പ്രസിഡന്റ് പി.പി ഫൈസല്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സുരേന്ദ്രന്‍ (നെല്ലിക്കോട് യൂണിറ്റ്) സംസാരിച്ചു. ഏരിയ സെക്രട്ടറി പി.പി പ്രദീപ് സ്വാഗതവും സുരേന്ദ്രന്‍ മുണ്ടിക്കല്‍താഴം നന്ദിയും പറഞ്ഞു. യോഗത്തില്‍ 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *