മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലം ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് പുരസ്‌കാരം നല്‍കുന്നു

മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലം ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് പുരസ്‌കാരം നല്‍കുന്നു

കൊല്ലം ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാര ജേതാക്കള്‍ക്ക് പതിനായിരം രൂപ ലഭിക്കുന്നതാണ്. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും സഹിതം ഡിസംബര്‍ 24നകം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം പരിഗണിക്കുന്നതല്ല. അവാര്‍ഡിന് അപേക്ഷിക്കാനുള്ള അപേക്ഷ ഫോറം ഗവ. മൃഗാശുപത്രികളില്‍ ലഭ്യമാണ് പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാര്‍ശ സഹിതം സമര്‍പ്പിക്കണം വിശദവിവരങ്ങള്‍ക്ക് 0474-2795076 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *