കോഴിക്കോട്: ഹൃദ്രോഗത്തെ അതിജീവിക്കാന്‍ മരുന്ന് മാത്രമല്ല മനഃശക്തിയും വേണമെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. ഭയം ഒരു രോഗമാണെങ്കിലും രോഗത്തെ ആരും ഭയക്കരുത്. ഏത് രോഗത്തിനുമുള്ള മരുന്നും വൈദ്യശാസ്ത്ര രംഗത്ത് പരീക്ഷണങ്ങളാണ്. ഡോക്ടര്‍മാര്‍ ഈശ്വരന്റെ പ്രതീകമാണ്, രോഗിയോട് അവര്‍ ഇഴകി ചേര്‍ന്ന് കരണീയമാകുന്നതാണ് ശമനം ഉണ്ടാക്കുകയെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി, മലബാര്‍ ആശുപത്രി, റോട്ടറി സംയുക്തമായി സംഘടിപ്പിച്ച സര്‍ജറി കൂടാതെ ഹൃദ്രോഗമുക്തി നേടിയവരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള ഹാര്‍ട്ട് കെയര്‍ സൊസെറ്റി പ്രസിഡന്റ് ഡോ.കെ. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വിജയ് പി. നാഗാന്തി, ഡോ.പി. മിലി മോനി, ഡോ.പി.കെ അശോകന്‍ , എ.സോമന്‍ , എന്‍. അഷറഫ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍. ജയന്ത് കുമാര്‍ സ്വാഗതവും എം.പി ഇമ്പിച്ചമ്മദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംശയങ്ങള്‍ക്ക് ഡോ.കെ. കുഞ്ഞാലി മറുപടി നല്‍കി. രക്ത പരിശോധനയും നടത്തി.