പാട്‌ന: ബിഹാറിലെ സണ്‍ ജില്ലയിലുണ്ടായ വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി. ആദ്യമരണം റിപ്പോര്‍ട്ട് ചെയ്ത സരണ്‍ ജില്ലയില്‍ ഇന്ന് 15 പേര്‍ മരിച്ചതോടെ ജില്ലയില്‍ മാത്രം മരിച്ചവരുടെ എണ്ണം 75 ആയി. ഇന്നലെ വരെ സരണ്‍ ജില്ലയില്‍ മാത്രം 60 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന പലരുടെയും ആരോഗ്യനില വഷളായി. മദ്യദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഓള്‍ ഇന്ത്യ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിഷമദ്യദുരന്ത മരണങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. 25ലധികം പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. സിവാന്‍ ജില്ലയില്‍ അഞ്ച് പേരും ബെഗുസാരായി ജില്ലയില്‍ രണ്ടു പേരും മരിച്ചു. വിവിധ ആശുപത്രികളിലായി 30 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്. ആറ് വര്‍ഷം മുന്‍പ് സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയ ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വിഷമദ്യ ദുരന്തമാണിത്.
വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ 213 പേരെ അറസ്റ്റ് ചെയ്തതായി സരണ്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് മീണ അറിയിച്ചു.