തളിര്‍ പ്രവാസി കര്‍ഷക കൂട്ടായ്മയുടെ പച്ചക്കറി വിളവെടുപ്പ്

തളിര്‍ പ്രവാസി കര്‍ഷക കൂട്ടായ്മയുടെ പച്ചക്കറി വിളവെടുപ്പ്

തലശ്ശേരി: കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കൂടംപൊയില്‍ തളിര്‍പ്രവാസി കര്‍ഷക കൂട്ടായ്മ നടത്തിയ ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കര്‍ഷക ഗ്രൂപ്പ് സെക്രട്ടറി ഷാജിക്ക് പച്ചക്കറി കൈമാറി, സഹകരണ ജോയിന്റ് രജിസ്ട്രാള്‍ ഇന്‍ചാര്‍ജ്ജ് പ്രദോഷ് കുമാര്‍ നിര്‍വഹിച്ചു. വെള്ളരി, പച്ചമുളക് എന്നിവയാണ് വിളവെടുപ്പ് നടത്തിയത്. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ അധ്യക്ഷനായി. ടി.സുധീര്‍, കെ.സുരേഷ്, പ്രവാസി സെക്രട്ടറി സുരേഷ് , കാരായി വിജയന്‍ മാസ്റ്റര്‍, ബാങ്ക് സെക്രട്ടറി പി.എം ഹേമലത സംസാരിച്ചു. സി ഷാജി സ്വാഗതവും സത്യന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *