ന്യൂമാഹി: ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേയും പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ലഹരി മാഫിയക്കെതിരേയും കോണ്‍ഗ്രസ് നടത്തിയ വാഹനജാഥ സമാപിച്ചു. കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് വി.സി പ്രസാദ് നയിച്ച രണ്ട് ദിവസത്തെ ജാഥ മൂഴിക്കരയില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മീത്തലെ ചമ്പാട് നടന്ന ജാഥാ സമാപനം ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. രണ്ടാമത്തെ ദിവസത്തെ ജാഥ ചൊക്ലി ഗ്രാമത്തിയില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു.
അഡ്വ.കെ. ഷുഹൈബ്, കെ.എം. പവിത്രന്‍ ഷാജി എം. ചൊക്ലി, ടി.പി. വസന്ത, കെ.എം ചന്ദ്രന്‍, പി.കെ.രാജേന്ദ്രന്‍, എം.ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു. നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ന്യൂമാഹി ടൗണില്‍ സമാപിച്ചു. മുന്‍ കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആര്‍.എം. ഷഫീര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
എന്‍.കെ. പ്രേമന്‍ അധ്യക്ഷത വഹിച്ചു. വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. സി.ടി സജിത്ത്, ടി. ജയകൃഷ്ണന്‍, രജിത്ത് നാറാത്ത്, കെ.പി സാജു, സന്തോഷ് കണ്ണമ്പള്ളി, ടി.എച്ച് നാരായണന്‍, അഡ്വ. സി.ജി അരുണ്‍, അഡ്വ. കെ. ഷുഹൈബ്, കെ.എം പവിത്രന്‍, കെ. ശശിധരന്‍, സി.പി. പ്രസീല്‍ ബാബു, ജാഥാ ലീഡര്‍ വി.സി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. നൂറ് ദിവസം തികയുന്ന ജോഡോ യാത്രയുടെ ആവേശത്തില്‍ നൂറ് ദീപങ്ങള്‍ തെളിയിച്ചു.