കാക്കിയിലേക്ക് വീണ്ടും കെ.എസ്.ആര്‍.ടി.സി; ജനുവരി മുതല്‍ മാറ്റം വരുത്താന്‍ നീക്കം

കാക്കിയിലേക്ക് വീണ്ടും കെ.എസ്.ആര്‍.ടി.സി; ജനുവരി മുതല്‍ മാറ്റം വരുത്താന്‍ നീക്കം

തിരുവനന്തപുരം: യൂണിഫോമില്‍ മാറ്റം വരുത്താന്‍ കെ.എസ്.ആര്‍.ടി.സി. ജനുവരി മുതല്‍ വീണ്ടും കാക്കി യൂണിഫോമിലേക്ക് മാറാനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഇതിനായി തൊഴിലാളി യൂണിയനുകളുമായി സി.എം.ഡി ചര്‍ച്ച നടത്തി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കും കാക്കിയാകും യൂണിഫോം.സീനിയോറിറ്റി തിരിച്ചറിയുന്നതിനായി പ്രത്യേക ബാഡ്ജ് നല്‍കും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോമാകും നല്‍കുക. യൂണിഫോമിനുള്ള ഓര്‍ഡര്‍ ഉടന്‍ നല്‍കാനും മാനേജ്‌മെന്റ് തീരുമാനം എടുത്തു. 2015 ലാണ് കെ.എസ്.ആര്‍.ടി.സിയിലെ കാക്കി യൂണിഫോമില്‍ നിന്ന് മാറ്റം വന്നത്.

യൂണിയന്‍ ഭേദമന്യേ കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ ഏറെ നാളായി ഉയര്‍ത്തിയ ആവശ്യത്തിന് ഇതോടെ മാനേജ്‌മെന്റിന്റെ അംഗീകാരമായി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കും കാക്കി. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. യൂണിഫോമിനുള്ള ബള്‍ക്ക് ഓര്‍ഡര്‍ ഉടന്‍ നല്‍കും. മൂന്ന് പതിറ്റാണ്ട് നിന്ന കെ.എസ്.ആര്‍.ടി.സിയിലെ കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ പുതുമയും പ്രൊഫഷണല്‍ മുഖവും കൊണ്ടുവരാന്‍ ആയിരുന്നു മാറ്റം. കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്റുമാക്കി. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറം.

Share

Leave a Reply

Your email address will not be published. Required fields are marked *