അവാർഡുകൾ കർമ്മമണ്ഡലത്തിൽ സംതൃപ്തി നൽകും       അഡ്വ. പി എസ് ശ്രീധരൻ പിള്ള

അവാർഡുകൾ കർമ്മമണ്ഡലത്തിൽ സംതൃപ്തി നൽകും അഡ്വ. പി എസ് ശ്രീധരൻ പിള്ള

പ്രഥമ അമ്യത് വേണി സി ജി ഡി എ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു

 

കോഴിക്കോട് : സമൂഹത്തിൽ അംഗീകരിക്കപെടുമ്പോൾ ലഭിക്കുന്ന അവാർഡുകൾ അവരവരുടെ കർമ്മ മണ്ഡലത്തിൽ കൂടുതൽ സംതൃപ്തിയും തുടർന്നുള്ള സേവന പ്രവർത്തനങ്ങൾക്ക് ആവേശവും പ്രചോദനവും നൽകുമെന്ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ള. അമൃത് വേണി പ്രൊഡക്ട്‌സ് ഹോസ്പിറ്റൽ ഡിവിഷൻ ലോഞ്ചിംഗും പ്രഥമ അമ്യത് വേണി – സി ജി ഡി എ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തും സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹ്യാദ്രി ബയോ ലാബ്‌സും ആൾ കേരള കൺസ്യൂമർ ഗുഡ്‌സ് ഡിസട്രിബ്യൂഷൻ അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയ അമൃത് വേണി സി ജി ഡി എ പ്രഥമ ലൈഫ് ടൈം പുരസ്‌ക്കാരവും ക്യാഷ് അവാർഡും ഡോ.എം തോമസ് മാത്യൂവും,വനിത സംരംഭക എക്‌സലൻസ് പുരസ്‌ക്കാരവും ക്യാഷ് അവാർഡും ഡോ. മിലി മോനിയും ഗവർണ്ണറിൽ നിന്നും ഏറ്റുവാങ്ങി. അമൃത് വേണി ഉൽപ്പന്നങ്ങളുടെ ആശുപത്രി ഡിവിഷൻ ലോഞ്ചിംഗ് എം വി ആർ ഫാർമ കെയർ ഹെഡ് ഓഫ് ഓപ്പറേഷൻ രാഹുൽ ബാലചന്ദ്രന് അദ്ദേഹം നൽകി നിർവഹിച്ചു.
ഇന്ത്യയിലാദ്യമായാണ് ബയോ ടെക്‌നോളജി പ്രകാരം മുടി സംരക്ഷിക്കുന്നതിനായി ബയോ എഞ്ചിനിയറിംഗ് ചെയ്ത ഉൽപ്പന്നം നിർമ്മിക്കപ്പെടുന്നതെന്നും മുടിയുടെ ബയോ സൈക്കിൾ അനുസരിച്ച് എല്ലാ ഘടകങ്ങളെയും മുടി വളർച്ചയ്ക്ക് ഉത്തേജിപ്പിക്കുന്നതിനായി നിരവധി ഔഷധ സസ്യങ്ങളിൽ നിന്നുള്ള വിറ്റാമിനുകൾ, മിനറൽസ്, പ്രോട്ടീനുകൾ, എൻസൈമുകൾ, ഫൈറ്റോ ഹോർമോണുകൾ എന്നിവയെല്ലാം സഹ്യാദ്രി പ്രോസസ്സിലൂടെ സംയോജിപ്പിച്ചാണ് അമൃത് വേണി ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് സമർപ്പിക്കുന്നത്.
ഡോക്ടർ തോമസ് മാത്യുവിന് ലഭിച്ച ക്യാഷ് അവാർഡ് അർഹനായ വൃക്ക രോഗിക്ക് നൽകുമെന്നും ഡോക്ടർ മിലി മോനിക്ക് ലഭിച്ച അവാർഡ് തുക ചിൽഡ്രൻസ് ഹോമിന് നൽകുമെന്നും ഇരുവരും ചടങ്ങിൽ അറിയിച്ചു. സഹ്യാദ്രി ബയോ ലാബ്‌സിന്റെ അമൃത് വേണി ഉൽപ്പന്നങ്ങളുടെ സവിശേഷതയും, ഔഷധ മൂല്യങ്ങളെ കുറിച്ചും ചെയർമാൻ എം പി രാമചന്ദ്രൻ അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു. അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ ബിഡിഎസ് പാസായ ഡോക്ടർ ഗീതു ബിജുവിനും, ഡിസ്ട്രിക്ട് കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിയ അലീന ബിനുവിനും ചടങ്ങിൽ ഗവർണർ ഉപഹാരം നൽകി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി ജെ ജോഷ്വാ, സഹ്യാദ്രി ലാബ്‌സ് ഡയറക്ടർ ജിതിൻ ദിവാകരൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി സിസി മനോജ് എന്നിവർ പ്രസംഗിച്ചു. ഷെവലിയർ സി ഇ ചാക്കുണ്ണി സ്വാഗതവും, ഫാർമ ചാനൽ റിജണൽ ഹെഡ് എ പി ചന്ദ്രകാന്ത് നന്ദിയും പറഞ്ഞു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *