കോഴിക്കോട്: ഡിസംബർ 18 ലോക അറബിക് ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്(എം ഐ എ എസ്) വിദ്യാർത്ഥികളാണ് വിദ്യാർത്ഥി സംഘടനയായ ഇഹ്യാഉസ്സുന്നയുടെ അറബിക് ദിന ക്യാമ്പയിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചത്. അറബി ഭാഷയുടെ ചരിത്രവും പ്രാധാന്യവും സാഹിത്യ ഭംഗിയും സാധ്യതകളുമെല്ലാം വിവിധ വിഷയങ്ങളായി സെമിനാറിൽ അവതരിപ്പിച്ചു.
മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായിരുന്നു. സെമിനാറിൽ ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി പണ്ഡിതർ ഓൺലൈനിലൂടെ സംവദിച്ചു. വ്യത്യസ്ത വിഷയങ്ങളിൽ എം ഐ എ എസ് വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അബ്ദുല്ല സഖാഫി, മുഹ്യിദ്ദീൻ സഅദി, ഗഫൂർ അസ്ഹരി, സുഹൈൽ അസ്ഹരി, സയ്യിദ് ശിഹാബ് സഖാഫി സംബന്ധിച്ചു.