കോഴിക്കോട്: സൗത്ത് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം 19ന് രാവിലെ 10 മണിക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ പ്രസിഡവന്റ് പി.വി ആലി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി സാഹിര്‍ സംഘടനാ വിശദീകരണം നടത്തും. സംസ്ഥാന പ്രസിഡന്റ് എ.എസ് ജോസ്, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.കെ നാസര്‍, മുന്‍ കെ.പി.സി.സി ജനറല്‍സെക്രട്ടറി എന്‍. സുബ്രമണ്യന്‍, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസന്‍, ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി ഒ.പി അബ്ദുറഹിമാന്‍, ആധാരം എഴുത്ത് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാജഗോപാലന്‍, മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ സെക്രട്ടറി ഉസ്മാന്‍ ചാത്തംചിറ, സംസ്ഥാന ട്രഷറര്‍ വീരേന്ദ്രകുമാര്‍ വയനാട് ആശംസകള്‍ നേരും. ജില്ലാ സെക്രട്ടറി പ്രസാദ് നരിക്കുനി സ്വാഗതവും സംഘാടക സമിതി ചെയര്‍മാന്‍ സോനു എസ്.പിള്ള നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ ടി.പി സാഹിര്‍, പി.വി ആലി, പ്രസാദ് നരിക്കുനി, സംസ്ഥാന വൈസ് പ്രസിഡന്റ് മജീദ് വെങ്ങളം, സോനു എസ്. പിള്ള എന്നിവര്‍ സംബന്ധിച്ചു.