നാദാപുരം: ഗ്രാമപഞ്ചായത്തിലെ കല്ലാച്ചി പൈപ്പ് ലൈന്‍ റോഡില്‍ മൂവാഞ്ചേരി പള്ളിക്ക് സമീപത്ത് പൊതു റോഡില്‍ ഷവര്‍മയുടെ അവശിഷ്ടങ്ങളും കവറുകളും തള്ളിയതിനെത്തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതി പ്രകാരം പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ നടത്തിയ പരിശോധനയില്‍ മാലിന്യം തള്ളിയത് റീ ബര്‍ഗ്ഗ് കഫ്റ്റീരിയയില്‍ നിന്നാണെന്ന് കണ്ടെത്തി. മാലിന്യം തള്ളിയ റിവര്‍ കഫ്റ്റീരിയ ഉടമ ജാബിറിന് 2000 രൂപ പിഴ ചുമത്തി. തുക പഞ്ചായത്തില്‍ അടച്ചു. മാലിന്യം സ്വന്തം ഉത്തരവാദിത്വത്തില്‍ നീക്കം ചെയ്തു. പഞ്ചായത്ത് രാജ് നിയമം 219 എന്‍ വകുപ്പ് പ്രകാരം മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതിന് നിരോധനമുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പിഴ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് അറിയിച്ചു.