മാഹി: മാഹിയിലെ പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്ക് പുതുച്ചേരി സര്‍ക്കാര്‍ പെര്‍മിറ്റ് നല്‍കണമെന്ന് മാഹി എം.എല്‍.എ രമേശ് പറമ്പത്ത് ആവശ്യപ്പെട്ടു. മാഹിയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ കേരളത്തിലെ രജിസ്‌ട്രേഷനുള്ള വാഹനങ്ങളാണ് മാഹിയില്‍ സര്‍വീസ് നടത്തിവരുന്നത്. പല കാരണങ്ങള്‍ പറഞ്ഞ് മാഹിയില്‍ മാത്രം നിര്‍ത്തിവച്ചിരുന്ന പെര്‍മിറ്റ് നല്‍കുന്നത് പുനരാരംഭിക്കണമെന്നും ആവശ്യമായ സ്ഥലങ്ങളില്‍ ഓട്ടോ സ്റ്റാന്റ് നല്‍കാനുള്ള നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പുതുച്ചേരി ഗതാഗത വകുപ്പ് മന്ത്രി ചന്ദ്രപ്രിയംഗക്ക് നല്‍കിയ നിവേദനത്തിലൂടെ എം.എല്‍.എ ആവശ്യപ്പെട്ടു.