കോഴിക്കോട്: സീനിയര്‍ ഡോക്ടര്‍ എം. തോമസ് മാത്യുവിനും ഡോ. മിലിമോനിക്കും പുരസ്കാര സമര്‍പ്പണവും അമൃത് വേണി പ്രൊഡക്ട് ഹോസ്പിറ്റല്‍ ഡിവിഷന് ലോഞ്ചിങ്ങും നാളെ രാവിലെ 11.30ന് അളകാപുരിയില്‍ നടക്കുമെന്ന് കണ്‍സ്യൂമര്‍ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഷെവലിയര്‍ സി.ഇ ചാക്കുണ്ണിയും അമൃത് വേണി ഫാര്‍മ ചാനല്‍ റീജ്യണല്‍ ഹെഡ് ചന്ത്രകാന്ത് എ.പിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള നിര്‍വഹിക്കും. ചടങ്ങില്‍ സഹ്യാദ്രി ബയോലാബ് ചെയര്മാന് എം.പി രാമചന്ദ്രന് അധ്യക്ഷത വഹിക്കും. അമൃത് വേണി ഉല്‍പ്പന്നങ്ങളുടെ ആശുപത്രി ഡിവിഷന്റെ ലോഞ്ചിങ് എം.പി രാമചന്ദ്രന്, എം.വിആര്‍ ഫാര്‍മകെയര്‍ ഹെഡ് ഓപ്പറേഷന്‍സ് രാഹുല്‍ ബാലചന്ദ്രന് നല്കി നിര്‍വഹിക്കും. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വാ, സഹ്യാദ്രി ലാബ്സ് ഡയരക്ടര്‍ ജിതിന് ദിവാകരന് ആശംസകള്‍ നേരും. വൃക്കരോഗ ചികിത്സാരംഗത്ത് സീനിയര്‍ ഡോക്ടറാണ് എം. തോമസ് മാത്യു. മലബാര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയരക്ടറാണ് ഡോ. മിലിമോനി. വാര്‍ത്താസമ്മേളനത്തില്‍ കണ്‍സ്യൂമര്‍ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സി.സി മനോജ്, ജനറല്‍ ട്രേഡ് റീജ്യണല്‍ ഹെഡ് ജിബിന്‍ ഇ.ജി എന്നിവരും പങ്കെടുത്തു.