തലശ്ശേരി: ചൊക്ലി എം.ടി.എം വാഫി കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ കായികമേള സംഘടിപ്പിച്ചു. എം.ടി.എം സ്‌പോര്‍ട്‌സ് മീറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച കായികമേള തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ സി.ജയന്‍ ഉദ്ഘാടനം ചെയ്തു. മേളയില്‍ അവഞ്ചേഴ്‌സ്, ചലഞ്ചേഴ്‌സ്, ചാര്‍ജേഴ്സ് എന്നീ ടീമുകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടന്നു. ഷോട്ട്പുട്ട്, റിലേ, ഡിസ്‌കസ് ത്രോ, ഹൈ ജംപ്, ജാവലിന്‍ ത്രോ, വടംവലി, 3000 മീറ്റര്‍ റണ്ണിംഗ് തുടങ്ങിയ വ്യത്യസ്തയിനം മത്സരങ്ങള്‍ നടന്നു. സ്‌പോര്‍ട്‌സ് കണ്‍ട്രോളര്‍ നൗഫല്‍ മൗലവി എലങ്കമല്‍, കണ്‍വീനര്‍ ഫര്‍ഹാന്‍ മേക്കുന്ന്, ജുനൈദ് അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ അസീസ് ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ കൈമാറി. കോളേജ് പ്രിന്‍സിപ്പാള്‍ അബ്ദു റസാഖ് വാഫി, ഖാസിം മദനി, അലി ഹാജി, നസീര്‍ ഹാജി, ഇസ്മായീല്‍ ഹാജി, റഊഫ് വാഫി, ഇസ്മാഈല്‍ വാഫി, അബ്ദു റഹ്‌മാന്‍ വാഫി, ശുഹൈബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍വീനര്‍ ഫര്‍ഹാന്‍ മേക്കുന്ന് സ്വാഗതപ്രസംഗവും യൂണിയന്‍ ജോയിന്റ് സെക്രട്ടറി അനസ് മാങ്കടവ് നന്ദിപ്രസംഗവും നടത്തി.