‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’ പുസ്തക പ്രകാശനം നാളെ

‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’ പുസ്തക പ്രകാശനം നാളെ

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണന്റെ ജീവിതവും രാഷ്ട്രീയവും ആസ്പദമാക്കി എം.പി സൂര്യദാസ് രചിച്ച ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മം നാളെ(ശനി) വൈകീട്ട് മൂന്ന് മണിക്ക് ശ്രീനാരായണ സെന്റിനറി ഹാളില്‍ നടക്കും. പുസ്തക പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നല്‍കി നിര്‍വഹിക്കും. മാതൃഭൂമി ചെയര്‍മാന്‍ ആന്റ് മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ എം.പി സുരേന്ദ്രന്‍ പുസ്തക പരിചയം നടത്തും. എം.ടി വാസുദേവന്‍ നായര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ.കെ വിജയന്‍, ബി.ജെ.പി നാഷ്ണല്‍ എക്‌സിക്യൂട്ടീവ് അംഗം പി.കെ കൃഷ്ണദാസ്, സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ആശംസകള്‍ നേരും. കെ.പി ഉണ്ണികൃഷ്ണനും എം.പി സൂര്യദാസും മറുമൊഴി നടത്തും. മയൂര ശ്രേയാംസ് കുമാര്‍ (ഡയരക്ടര്‍, മാതൃഭൂമി ഡിജിറ്റല്‍ ബിസിനസ്) സ്വാഗതം പറയും. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *