കോഴിക്കോട്: 11ാമത് അയ്യപ്പന്‍ വിളക്ക് മഹോത്സവം നാളെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്ക് പ്രത്യക്ഷ ഗണപതി ഹോമവും ആറ് മണിക്ക് പ്രതിഷ്ഠയും ഏഴ് മണിക്ക് ലളിത സഹസ്രനാമം, 10 മണിക്ക് ഗജവീരന്മാരോടു കൂടിയ തിടമ്പ് എഴുന്നള്ളിപ്പ്, 12 മണിക്ക് അന്നദാനം, വൈകീട്ട് നാല് മണിക്ക് പുറപ്പാട്, ആറ് മണിക്ക് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന പാലക്കൊമ്പ് എഴുന്നള്ളത്ത്, രാത്രി 10 മണിക്ക് അയ്യപ്പന്‍ പൂജ, 10.30ന് ഭക്തി ഗാനസുധ, 11.30ന് അയ്യപ്പന്‍ പാട്ട് എന്നിവ നടക്കും. ചെര്‍പ്പുളശ്ശേരി സുകുമാര സ്വാമിയും സംഘമാണ് വിളക്കുകാര്‍. 18ന് പുലര്‍ച്ചെ ഒരു മണിക്ക് പാല്‍ക്കിണ്ടി എഴുന്നെള്ളത്ത്, രണ്ട് മണിക്ക് ആഴിയാട്ടം, മൂന്ന് മണിക്ക് തിരിഉഴിച്ചില്‍, നാല് മണിക്ക് വെട്ടും തടവും, ആറ് മണിക്ക് ഗുരുതി ദര്‍പ്പണം എന്നിവയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സി. പ്രജീഷ് കുമാര്‍, വൈസ് പ്രസിഡന്റ് എം. ദയാനന്ദന്‍, ടി. ശിവദാസന്‍, ജോയന്റ് സെക്രട്ടറി പി.അനില്‍കുമാര്‍, മധുസ്വാമി എന്നിവര്‍ സംബന്ധിച്ചു.