കോഴിക്കോട്: ആരോഗ്യ പരിപാലനം , ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി സേവന രംഗത്തുള്ള കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ പുതിയ കെട്ടിട സമുച്ചയം 19ന് തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. മുക്കം മണാശ്ശേരി കെ.എം.സി.ടി ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ എന്‍ജിനീയറിങ് കോളേജിന്റെ ഉദ്ഘാടനം പൊതു മരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഹെല്‍ത്ത് സയന്‍സ് കോളജ് കെട്ടിടം, ആയുര്‍വേദ കോളേജിന്റെ വിപുലീകരിച്ച കെട്ടിടം, കെ.എം.സി.ടി റീഹാബിലിറ്റേഷന്‍ സെന്റര്‍, ഇന്‍ക്യൂബേഷന്‍ സെന്റര്‍, റിസര്‍ച്ച് സെന്റര്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് , ഇ. മറിയം മെമ്മോറിയല്‍ ലേഡീസ് ഹോസ്റ്റല്‍ , മഠത്തില്‍ ആയിഷ ലേഡീസ് ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനവും നടക്കും.
അത്യാധുനിക ചികിത്സ മലബാറിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 10 നിലകളിലായി 500 കിടക്കകളോടു കൂടിയ നിലവിലെ ആശുപത്രി കെട്ടിട സമുച്ചയം , ഇതില്‍ നിന്നും 50 ഏക്കറില്‍ ഒരു ദശ ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 1200 കിടക്കകളോടു കൂടി മലബാറില്‍ ഏറ്റവും വലിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സമുച്ചയമായാണ് പുതുതായി പണിതത്. 200 ജനറല്‍ ബെഡ് , 92 ഐ.സി.യു ബെഡ്, നിലവില്‍ 700 ല്‍ പരം ഡോക്ടര്‍മാരുള്ള 48 സ്‌പെഷ്യലിറ്റീസ് ഇതില്‍ 8 സെന്റര്‍ ഓഫ് എക്‌സല സ് ഡിപ്പാര്‍ട്ട്‌മെന്റ് , 26 ഓപ്പറേഷന്‍ തിയേറ്റേഴ്‌സ്-ഇതില്‍ അഞ്ച് തിയേറ്ററുകളിലായി അവയവം മാറ്റ ശസ്ത്രകിയയും താക്കോല്‍ദ്വാര ശസ്ത്രക്രിയയും അടക്കം അത്യാധുനിക സൗകര്യങ്ങളും ലഭ്യമാണ്. എല്ലാ ദിവസവും 24 മണിക്കൂര്‍ ട്രോമ യൂണിറ്റ്, എമര്‍ജന്‍സി മെഡിക്കല്‍ സഹായം ഏര്‍പെടുത്തിയിട്ടുണ്ട്. ദിവസേന 2000 ഒ.പി, 75ല്‍ പരം ഹാര്‍ട്ട് സര്‍ജറി, ന്യൂറോ സര്‍ജറി, ആന്‍ജിയോ പ്ലാസ്റ്റി,എന്‍ഡോസ്‌കോപ്പി, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി തുടങ്ങിയവയ്ക്കുള്ള സൗകര്യവുമുണ്ട്. ഇതിന് പുറമെ രണ്ടായിരത്തില്‍പ്പരം ഡയാലിസിസ് നടക്കുന്ന ആശുപത്രിയില്‍ കെ.എം.സി.ടി മെഡിസെപ്പ് ഉള്‍പ്പെടെ 10 ലധികം സര്‍ക്കാര്‍- പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികളും ലഭ്യമാണ്.
ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസ ഗവേഷണ മേഖലകളില്‍ സ്ഥാനം ഉറപ്പിച്ച കെ.എം.സി.ടി മെഡിക്കല്‍ കോളേജിന് പുറമെ ഡെന്റല്‍ , ആയുര്‍ വേദ, നഴ്‌സിങ് , ഫാര്‍മസി , പാരാമെഡിക്കല്‍, ആര്‍ക്കിടെക്ച്ചര്‍, നിയമം, ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍ജിനീയറിങ് മാനേജ്‌മെന്റ്, ഹോട്ടല്‍ മാനേജ് മെന്റ് , പോളി ടെക്‌നിക്ക് എന്നീ വിദ്യാഭ്യാസ മേഖലകളില്‍ അതിനൂതന സാങ്കേതിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന 25 പ്രൊഫഷണല്‍ സ്ഥാപനങ്ങളാണുള്ളത്. നാക് , എന്‍.ബി.എ , എന്‍.ബി.എച്ച്, എന്‍.എ.ബി.എല്‍ എന്നീ എജന്‍സികളുടെ അംഗീകാരവും സ്ഥാപനത്തിന് ലഭിച്ചു. ഇന്ത്യയിലെ സുപ്രധാന സ്ഥാപനങ്ങളുമായി വിവര സാങ്കേതിക കൈമാറ്റത്തിന് ധാരണ പത്രത്തില്‍ ഒപ്പുവെച്ചത് വഴി സംസ്ഥാനത്തെ മികച്ച വൈജ്ഞാനിക കേന്ദ്രം കൂടിയായി കെ.എം.സി.ടി ഇതിനകം മാറിയതായി മാനേജിങ് ട്രസ്റ്റി ഡോ.കെ.എം നവാസ്, ഡയരക്ടര്‍ ഡോ. ആയിഷ നസ്രിന്‍ എന്നിവര്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ കെ.എം.സി.ടി ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ.കെ.മൊയ്തു, ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഡോ.പി.എം റമീസ്, വി.വി ജിതിന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ കെ.സാലിം , നവീന്‍ കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.