കോഴിക്കോട്: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഹിന്ദി അധ്യാപകരുടെ അംഗീകൃത സംഘടനയായ ഹിന്ദി അധ്യാപക മഞ്ചിന്റെ ജില്ലാ സമ്മേളനം 17ന് രാവിലെ 9.30ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡി.ഡി.ഇ മനോജ്കുമാര്‍ മുഖ്യാതിഥിയാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി ശിഹാബ് വേദവ്യാസ, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.എസ് അഭിലാഷ്, ഡോ. ഗോവിന്ദ്‌രാജ്, ജില്ലാ പ്രസിഡന്റ് സബി നരിക്കുനി, സംസ്ഥാന അക്കാദമിക് കൗണ്‍സില്‍ അംഗം എന്‍. ജ്യോതി, ജില്ലാ സെക്രട്ടറി സുനിത ശ്രീനിവാസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. മൊയ്തീന്‍ എന്നിവര്‍ പങ്കെടുക്കും. ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി നിര്‍ബന്ധമാക്കുക, അഞ്ചുമുതല്‍ പത്താം ക്ലാസ് വരെ ഹിന്ദിക്ക് കൂടുതല്‍ പീരിയഡുകള്‍ അനുവദിക്കുക, യു.എസ്.എസ് പരീക്ഷയില്‍ ഹിന്ദി ഉള്‍പ്പെടുത്തുക, യോഗ്യതയുള്ള ഹിന്ദി അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഭാരവാഹികള്‍ ഉന്നയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സബി നരിക്കുനി, സുനിത ശ്രീനിവാസന്‍, എ. മൊയ്തീന്‍, കെ. ബിമല്‍, സനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.