സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി; ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി; ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കേരള സര്‍വകലാശലയിലെ സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടിക്കെതിരേ സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ഉച്ചയ്ക്ക് 1.45നാണ് ഹരജി പരിഗണിക്കുക. ഗവര്‍ണര്‍ പുറത്താക്കിയ നടപടിയ നിയമവിരുദ്ധമാണെന്നാണ് ഹരജിയിലെ പ്രധാന വാദം. എന്നാല്‍, വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ‘പ്രീതി’ പിന്‍വലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങള്‍ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഹരജികള്‍ പരിഗണിക്കുന്നത്. പ്രീതി പിന്‍വലിക്കല്‍ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന് പ്രസക്തിയുളളുവെന്നും കോടതിയും വ്യക്തമാക്കിയിരുന്നു. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വി.സിമാരുടെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

അതിനിടെ നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാത്ത പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നിയമോപദേശത്തിന് ചെലവിട്ടത് അരക്കോടിയോളം രൂപയെന്ന വിവരം പുറത്തുവന്നു. സീനിയര്‍ അഭിഭാഷകന്‍ ഫാലി .എസ് നരിമാന് മാത്രം 30 ലക്ഷം രൂപ നല്‍കിയെന്നാണ് നിയമസഭാ രേഖ. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിത് വരെ പുറത്ത് നിന്നുള്ള നിയമോപദേശത്തിന് മാത്രം 3,63,90,000 രൂപയാണ് ചെലവിട്ടത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *