സംഘപരിവാറിനെതിരേ ആര് നിലപാട് സ്വീകരിച്ചാലും പിന്തുണയ്ക്കാന്‍ സി.പി.എം മുന്നിലുണ്ടാകും: എം.വി ഗോവിന്ദന്‍

സംഘപരിവാറിനെതിരേ ആര് നിലപാട് സ്വീകരിച്ചാലും പിന്തുണയ്ക്കാന്‍ സി.പി.എം മുന്നിലുണ്ടാകും: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കെതിരായുമുള്ള പോരാട്ടത്തില്‍ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും സി.പി.എം എന്നും മുന്നിലുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ വര്‍ത്തമാനകാലത്തുണ്ടായ വിഴിഞ്ഞം പ്രശ്‌നത്തിലും ഗവര്‍ണറുടെ പ്രശ്‌നത്തിലും മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അത്തരം നിലപാട് ആര് സ്വീകരിച്ചാലും അതിനെ തുറന്ന മനസോടെ സ്വീകരിക്കാന്‍ സി.പി.എം പ്രതിജ്ഞാബദ്ധമാണെന്ന് എം.വി ഗോവിന്ദന്‍ സി.പി.എം മുഖപത്രം ദേശാഭിമാനിയിലെ ലേഖനത്തില്‍ പറഞ്ഞു.
ലീഗിനെ പുകഴ്ത്തിയുള്ള എം.വി ഗോവിന്ദന്റെ പരാമര്‍ശങ്ങളില്‍ സി.പി.ഐ സംസ്ഥാന നേതൃത്വം നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വര്‍ഗീയ പാര്‍ട്ടിയല്ലെങ്കിലും എതിര്‍ ചേരിയിലുള്ള ലീഗിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി നടക്കുന്നത് അപക്വമായ ചര്‍ച്ചകളെന്നാണ് സി.പി.ഐ നിലപാട്. നിലവില്‍ എല്‍.ഡി.എഫ് ഒരു പ്രതിസന്ധിയും നേരിടുന്നില്ല. പ്രശ്‌നങ്ങള്‍ പ്രതിപക്ഷത്തുമാണ്, പി.എഫ്.ഐ പോലെ ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെങ്കിലും എതിര്‍ ചേരിയിലെ പാര്‍ട്ടിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആവശ്യവുമില്ലാത്ത നടപടിയെന്നാണ് സി.പി.ഐ കുറ്റപ്പെടുത്തല്‍.

ഗവര്‍ണറുടെ നിലപാടിനെതിരേ ലീഗും ആര്‍.എസ്.പിയും രംഗത്തുവന്നതോടെ യു.ഡി.എഫില്‍ പ്രതിസന്ധിയെന്നും എല്‍.ഡി.എഫ് നയം സ്വീകാര്യമെന്ന് ചില യു.ഡി.എഫ് ഘടകകക്ഷികള്‍ കരുതുന്നത് നല്ല സൂചനയാണെന്നും ലേഖനത്തില്‍ കുറിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *