തിരുവനന്തപുരം: ഗവര്‍ണര്‍ വിരുന്നിനെതിരേ ആഞ്ഞടിച്ച് സി.പി.എം. എന്റെ സര്‍ക്കാര്‍ എന്ന് അഭിമാനിക്കാത്ത ഒരു ഗവര്‍ണറാണ് ഇന്ന് കേരളത്തിലുള്ളത്. സര്‍ക്കാരിനെ അറിയിക്കാതെ മൂന്നിടത്ത് വിരുന്ന് നടത്തിയെന്ന് സംസ്ഥാന സമിതിയംഗം അഡ്വ. കെ.അനില്‍ കുമാര്‍ ആരോപിച്ചു. വിരുന്നിന് വിളിച്ച് വിഷം നല്‍കില്ലെന്ന് എന്താണുറപ്പെന്നും ഗവര്‍ണര്‍ തെറ്റ് ഏറ്റുപറയണമെന്നും അനില്‍ കുമാര്‍ പറഞ്ഞു.
അദ്ദേഹം ചാന്‍സലറായ സര്‍വകലാശാലക്ക് എ പ്ലസ് അടക്കമുള്ള ഉന്നത നേട്ടങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ അഭിമാനമുയര്‍ത്താനല്ല മറിച്ച് ആ സര്‍വകലശാലക്ക് ഡിലിറ്റ് നല്‍കുന്നതിന് വേണ്ടി രാഷ്ട്രപതിയും ആര്‍.എസ്.എസുകാരനുമായ രാംനാഥ് കോവിന്ദിന് അവസരമുണ്ടാക്കി കൊടുത്തില്ല എന്ന് പറഞ്ഞ് ഇകഴ്ത്താനാണ് ഗവര്‍ണര്‍ ശ്രമിച്ചത്.
അദ്ദേഹം കേരളത്തിലില്ല, അതുകൊണ്ട് ഒരു നിയമസഭ സമ്മേളനം നടത്തുമ്പോള്‍ കേരളത്തിലുള്ള തിയതി അദ്ദേഹം വ്യക്തമാക്കട്ടെ. ഗവര്‍ണറെ സംബന്ധിച്ച് ധാരാളം പ്രശ്‌നങ്ങള്‍ വരുന്നുണ്ട്. ഒരു സാധാരണ ഗവര്‍ണറായിട്ടല്ല അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും അനില്‍ കുമാര്‍ പറഞ്ഞു.