കോഴിക്കോട്: ബഹുസ്വരതയുടെ മഹാസാന്നിധ്യമായിരുന്നു യു.എ ഖാദറെന്നും അവഗണിക്കപ്പെട്ട മലയാളത്തിലെ നാട്ട്മൊഴികള്ക്ക് നല്ലവീട് നിര്‍മിച്ചു നല്കിയ എഴുത്തുകാരനായുന്നു അദ്ദേഹമെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ഭാഷാശ്രീ സംഘടിപ്പിച്ച യു.എ ഖാദര്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊട്ടാരത്തില്‍ ശങ്കുണ്ണിക്ക് ശേഷം പ്രാദേശിക ഐതിഹ്യമാല സൃഷ്ടിച്ച എഴുത്തുകാരനാണ് യു.എ ഖാദറെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങ് മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ഡോ.ഒ.എസ് രാജേന്ദ്രന്, ഡോ.ആശ ജയശങ്കര്‍, ഈപ്പന്.പി.ജെ, രേഖ തോപ്പില്‍, നവാസ് മൂന്നാം കൈ, ദേവദാസ് പാലേരി, സതീഷ് ബാബു കൊല്ലമ്പലത്ത്, ധന്യാ നീലഞ്ചേരി എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.