മുഹമ്മദ് സഈദ് ടി.കെ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. റഹ്‌മാന്‍ ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറി

മുഹമ്മദ് സഈദ് ടി.കെ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. റഹ്‌മാന്‍ ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറി

കോഴിക്കോട്: 2022- 2023 പ്രവര്‍ത്തന കാലയളവിലേക്കുള്ള എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായി മുഹമ്മദ് സഈദ് ടി.കെയെയും ജനറല്‍ സെക്രട്ടറിയായി അഡ്വ.റഹ്‌മാന്‍ ഇരിക്കൂറിനെയും തെരെഞ്ഞെടുത്തു. സെക്രട്ടറിമാരായി വാഹിദ് ചുള്ളിപ്പാറ, ഷറഫുദ്ദീന്‍ നദ്വി, അഡ്വ.അബ്ദുല്‍ വാഹിദ്, അസ്ലഹ് കക്കോടി, സല്‍മാനുല്‍ ഫാരിസ്, സഹല്‍ ബാസ് എന്നിവരെയും തെരെഞ്ഞെടുത്തു.

കോഴിക്കോട് കടമേരി സ്വദേശിയായ മുഹമ്മദ് സഈദ് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നിന്ന് ബിരുദവും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. നിലവില്‍ എസ്.ഐ.ഒ കേന്ദ്ര കമ്മിറ്റിയംഗമായ അദ്ദേഹം, വയനാട് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയായ അഡ്വ. റഹ്‌മാന്‍ ആലുവ അസ്ഹറുല്‍ ഉലൂമില്‍ നിന്ന് ബിരുദവും തിരുവനന്തപുരം ഗവ: ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബിയും ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ നിന്ന് എല്‍.എല്‍.എമ്മും പൂര്‍ത്തിയാക്കി. നിലവില്‍ എസ്.ഐ.ഒ സംസ്ഥാന ശൂറ അംഗമായ അദ്ദേഹം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്.

സംസ്ഥാന ശൂറാ അംഗങ്ങള്‍: വാഹിദ് ചുള്ളിപ്പാറ (മലപ്പുറം), ഷറഫുദ്ദീന്‍ നദ്വി (കൊച്ചി സിറ്റി), തശ്രീഫ് കെ.പി (മലപ്പുറം), അഡ്വ. അബ്ദുല്‍ വാഹിദ് (കോഴിക്കോട്), നിയാസ് വേളം (കോഴിക്കോട്), അസ്ലഹ് കക്കോടി (കോഴിക്കോട്), അന്‍ഫാല്‍ ജാന്‍ (മലപ്പുറം), സല്‍മാനുല്‍ ഫാരിസ് ടി.കെ (മലപ്പുറം), അമീന്‍ മമ്പാട് (മലപ്പുറം), അബ്ദുല്ല നേമം (തിരുവനന്തപുരം), അല്‍ അമീന്‍ (കൊല്ലം), ഹാമിദ് ടി.പി (മലപ്പുറം), മിസ്അബ് ശിബ്ലി (കണ്ണൂര്‍), ഇസ്ഹാഖ് അസ്ഹരി (എറണാകുളം), സഹല്‍ ബാസ് (മലപ്പുറം), അമീന്‍ ഫസല്‍ (കണ്ണൂര്‍), സാബിര്‍ യൂസുഫ് (കോട്ടയം), അമീന്‍ അഹ്‌സന്‍ (കൊച്ചി സിറ്റി), നവാഫ് പാറക്കടവ് (കോഴിക്കോട്), അസ്ലഹ് വടകര (കോഴിക്കോട്), തഹ്‌സീന്‍ മമ്പാട്(മലപ്പുറം), സ്വലീല്‍ ഫലാഹി(കൊച്ചി സിറ്റി). ആലുവ ഹിറാ കോംപ്ലക്‌സില്‍ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *