പാര്‍ട്ടി പ്രവര്‍ത്തകയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; തോമസ് കെ. തോമസ് എം.എല്‍.എയ്ക്കും ഭാര്യയ്ക്കും എതിരേ കേസ്

പാര്‍ട്ടി പ്രവര്‍ത്തകയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; തോമസ് കെ. തോമസ് എം.എല്‍.എയ്ക്കും ഭാര്യയ്ക്കും എതിരേ കേസ്

ആലപ്പുഴ: പാര്‍ട്ടി പ്രവര്‍ത്തകയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ എന്‍.സി.പി നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസിനെതിരേ പോലിസ് കേസെടുത്തു. എം.എല്‍.എയ്ക്കു പുറമെ ഭാര്യ ഷേര്‍ളി തോമസിനുമെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് നേതാവ് ആര്‍.ബി ജിഷയെ അധിക്ഷേപിച്ചെന്നാണ് പരാതി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

ഡിസംബര്‍ ഒന്‍പതിന് ഹരിപ്പാട് നടന്ന എന്‍.സി.പി ഫണ്ട് സമാഹരണ യോഗത്തില്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നാണ് ജിഷയുടെ പരാതി. ആദ്യം എം.എല്‍.എക്കെതിരേ പോലിസ് കേസെടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് മാധ്യമ വാര്‍ത്തകള്‍ വന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *